Connect with us

Thrissur

നോമ്പുകാര്‍ക്ക് ആശ്വാസമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സാന്ത്വനം ഇഫ്താര്‍

Published

|

Last Updated

തൃശൂര്‍ | കോവിഡ്19 ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ റമസാന്‍ മാസത്തില്‍ നോമ്പ് തുറക്കും അത്താഴത്തിനും ബുദ്ധിമുട്ടനുഭവിക്കുന്ന മുളങ്കുന്നത്തുക്കാവ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്താര്‍ വിഭവങ്ങളുമായി സാന്ത്വനം മഹല്‍. ദിനേന നൂറുകണക്കിന്ന് വിശ്വസികള്‍ക്കാണ് സാന്ത്വനം കോര്‍ഡിനേറ്റര്‍ ബഷീര്‍ അശ്‌റഫിയുടെ നേതൃത്വത്തില്‍ നോമ്പ് തുറയും അത്താഴവും നല്‍കുന്നത്.

ലോക്ക് ഡൗണ്‍ മൂലം വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും വൈകുന്നേരത്തോടെ പരിസര ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാലും രോഗികളും കൂട്ടിരിപ്പുകാര്‍ക്കും മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരും റമസാന്‍ കാലത്ത് അനുഭവിച്ചു വന്ന കഷ്ടപ്പാടുകള്‍ക്കാണ് സാന്ത്വനം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം വിരാമമായത്. ജില്ലയുടെ വിവിധ ദിക്കുകളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും വന്ന രോഗികള്‍ ആഴ്ചകളായി ഇവിടെ അഡ്മിറ്റാണ്. അവര്‍ക്ക് നോമ്പു കാലത്ത് ആവശ്യമായ വിഭവങ്ങളെല്ലാം സാന്ത്വനം മഹല്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ജില്ലയിലെ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന കേന്ദ്രമായ മെഡിക്കല്‍ കോളേജിന് സമീപമുള്ള എസ് വൈ എസ് സാന്ത്വനം മഹലില്‍ വെച്ച് എല്ലാ വര്‍ഷങ്ങളിലും വിപുലമായ ഇഫ്താര്‍ നടക്കാറുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടതിനാല്‍ ഇത്തവണ ഇഫ്താര്‍ പ്രതിസന്ധിയിലായിരുന്നു. ഇഫ്താര്‍ വിരുന്നിലൂടെ അതിന്ന് പരിഹാരമായി.

ദിവസവും ആയിരക്കണക്കിന് രോഗികളുടെ രോദനങ്ങള്‍ കേട്ടുണരുന്ന രോഗികളുടെ ഇടത്താവളമാണ് സാന്ത്വനം മഹല്‍. നിര്‍ദ്ധന രോഗികള്‍ക്ക് മെഡിക്കല്‍ സഹായങ്ങള്‍, ഡയാലിസിസ് സഹായം, ആംബുലന്‍സ് സര്‍വ്വീസ്, ഭവന നിര്‍മ്മാണം, യുവതികളുടെ വിവാഹ ധന സഹായം, കോവിഡുമായി ബന്ധപ്പെട്ട് മെഡിസിന്‍ വിതരണം കോര്‍ഡിനേഷന്‍ തുടങ്ങി നാനാ തുറകളിലും സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാന്ത്വനം മഹല്‍ ആസ്ഥാനമായി നടന്നു വരുന്നു.