മാവോയിസ്റ്റ് സാന്നിധ്യം: കോഴിക്കോട് എന്‍ഐഎ റെയ്ഡ്; രണ്ട് പേരെ ചോദ്യംചെയ്യുന്നു

Posted on: May 1, 2020 12:17 pm | Last updated: May 1, 2020 at 12:17 pm

കോഴിക്കോട് | മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട് എന്‍ ഐ എയുടെ റെയ്ഡ്. പ്രദേശത്തെ ഒരു പഴയ വീട്ടിലാണ് എന്‍ ഐ എ കൊ്ചി യൂനിറ്റ് റെയ്ഡ് നടത്തിയത്. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ പ്രദേശത്ത് ട്യൂഷന്‍ സന്റെര്‍ നടത്തി വരികയാണ്.

റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ട് പേരെഎന്‍ ഐ എ സംഘംചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍ ഐ എ സംഘം റെയ്ഡ് തുടങ്ങിയത്.

ചെറുകുളത്തൂര്‍ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി.