Connect with us

International

റഷ്യന്‍ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മോസ്കോ | റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കൊവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തി വീഡിയോ സംഭാഷണത്തിനിടെ മിഷുസ്തിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.  രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മിഷുസ്തിന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഐസേലഷനിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവിന് ചുമതല കൈമാറി.

ദിമിത്രി മെദ്‌വെദേവിൻ രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് 54കാരനായ മിഷുസ്തിന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  സർക്കാർ യോഗങ്ങൾ വെട്ടിക്കുറക്കുകയും ഔദ്യോഗിക യോഗങ്ങളെല്ലാം  വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയിരുന്നത്.  വ്ളാഡിമിർ പുടിനുമായി അവസാനം കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമല്ല. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ബോറിസ് ജോൺസൺ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

‘വൈറസ് വുഹാനിൽനിന്ന്’: തെളിവിനായി സിഐഎയ്ക്കുമേൽ യുഎസ് സമ്മർദ്ദം

റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,073 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗവ്യാപനം കുറക്കാൻ രണ്ടാഴ്ച കൂടി ലോക്ക്‌ഡൗൺ നീട്ടിയിരുന്നു.