Covid19
രാജ്യത്ത് കൊവിഡ് ബാധിതര്‍ 33,610; മഹാരാഷ്ട്രയില്‍ പതിനായിരത്തിലേക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,610 ആയി ഉയര്‍ന്നു. ഇവരില്‍ 8373 പേര്‍ക്ക് രോഗം ഭേദമായി. 1075 പേരാണ് മരിച്ചത്. 24,162 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച വെെകീട്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 9915 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1593 പേര്‍ക്ക് സുഖം പ്രാപിച്ചപ്പോള്‍ മരിച്ചവരുടെ എണ്ണം 432 ആയി.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ രോഗംബാധിച്ചത് 4082 പേര്‍ക്കാണ്. 527 പേര്‍ക്ക് സുഖം പ്രാപിച്ചപ്പേള്‍ാ മരണം 197 ആയി.
ഡല്‍ഹിയാണ് തൊട്ടടുത്ത്. 3439 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം ബാധിച്ചു. 1092 പേര്‍ക്ക് ഭേദമായി. 56 ആണ് മരണ സംഖ്യ.