Connect with us

Covid19

മക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു; അടിയന്തര ആശുപത്രിയൊരുക്കി ആരോഗ്യ മന്ത്രാലയം

Published

|

Last Updated

മക്ക | മക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്തര ആശുപത്രിയൊരുക്കി സഊദി ആരോഗ്യ മന്ത്രാലയം. മക്കയിലെ ക്വാലി പരിസരത്താണ് പുതിയ ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മെഡിക്കല്‍ സര്‍വീസസിന്റെ സഹകരണത്തോടെയാണ് 100 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കിയത്.
കൊവിഡ് രോഗ ബാധ നിര്‍ണയിക്കാനും വൈറസ് ബാധിച്ചവര്‍ക്കുള്ള ചികിത്സക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായും മക്ക ആരോഗ്യ മന്ത്രാലയ വക്താവ് ഹമദ് ബിന്‍ ഫഹാന്‍ അല്‍-ഒതൈബി പറഞ്ഞു

സഊദിയില്‍ മക്കയിലാണ് കൊവിഡ് രോഗബാധിതരുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 69 പേര്‍ മരിച്ചു. രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്,

Latest