Connect with us

Covid19

ഐസ്‌ക്രീമും തണുത്ത ഭക്ഷ്യവസ്തുക്കളും കൊവിഡ് പരത്തുമെന്ന പ്രചാരണം തള്ളി കേന്ദ്രം

Published

|

Last Updated

മുംബൈ | ഐസ്‌ക്രീമും തണുത്ത ഭക്ഷ്യവസ്തുക്കളും കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന പ്രചാരണത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇവ കഴിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മഹാരാഷ്ട്ര ഓഫീസ് ട്വീറ്റ് ചെയ്തു. ഇത്തരമൊരു വാദത്തിന് ശാസ്ത്രീയ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതും പി ഐ ബിയുടെ ട്വീറ്റില്‍ പറയുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നിരവധി ഊഹോപോഹങ്ങളും കെട്ടുകഥകളും ലോകവ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ക്ക് അവസാനം കുറിക്കുന്നതിന്, ലോകാരോഗ്യ സംഘടന സുദീര്‍ഘ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വെളുത്തുള്ളി ഉപയോഗിക്കുന്നത് കൊറോണവൈറസ് ബാധിക്കുന്നത് തടയുമെന്ന പ്രചാരണമുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് ഡബ്ല്യു എച്ച് ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സസ്യാഹാരം കൊവിഡ് വ്യാപനം തടയുമെന്ന അവകാശവാദങ്ങളെ ഡല്‍ഹി എയിംസ് സെന്ററ് ഫോര്‍ കമ്യൂണിറ്റി മെഡിസിന്‍ സെന്ററിലെ പ്രൊഫസര്‍ ഡോ.ആനന്ദ് കൃഷ്ണന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

നമ്പർ സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം ആകെ സ്ഥിരീകരിച്ച കേസുകൾ (111 വിദേശ പൗരന്മാർ ഉൾപ്പെടെ) സുഖപ്പെടുത്തി / ഡിസ്ചാർജ് ചെയ്തു /
മൈഗ്രേറ്റുചെയ്തു
മരണം
1 ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 33 15 0
2 ആന്ധ്രപ്രദേശ് 1403 321 31
3 അരുണാചൽ പ്രദേശ് 1 1 0
4 അസം 42 29 1
5 ബീഹാർ 403 65 2
6 ചണ്ഡിഗഡ് 56 17 0
7 ഛത്തീസ്ഗഢ് 38 36 0
8 ദില്ലി 3439 1092 56
9 ഗോവ 7 7 0
10 ഗുജറാത്ത് 4082 527 197
11 ഹരിയാന 310 209 3
12 ഹിമാചൽ പ്രദേശ് 40 25 1
13 ജമ്മു കശ്മീർ 581 192 8
14 ജർഖണ്ഡ് 107 19 3
15 കർണാടക 557 223 21
16 കേരളം 496 369 4
17 ലഡാക്ക് 22 16 0
18 മധ്യപ്രദേശ് 2660 461 130
19 മഹാരാഷ്ട്ര 9915 1593 432
20 മണിപ്പൂർ 2 2 0
21 മേഘാലയ 12 0 1
22 മിസോറം 1 0 0
23 ഒഡീഷ 128 39 1
24 പുതുച്ചേരി 8 5 0
25 പഞ്ചാബ് 357 90 19
26 രാജസ്ഥാൻ 2438 768 51
27 തമിഴ്‌നാട് 2162 1210 27
28 തെലങ്കാന 1012 367 26
29 ത്രിപുര 2 2 0
30 ഉത്തരാഖണ്ഡ് 55 36 0
31 ഉത്തർപ്രദേശ് 2203 513 39
32 പശ്ചിമ ബംഗാൾ 758 124 22
ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 33610 * 8373 1075

Latest