Connect with us

Gulf

സ്വീകരിക്കാന്‍ കുടുംബം തയാറായില്ല; തമിഴ്‌നാട്ടുകാരന്റെ മൃതദേഹം ഒന്നര വര്‍ഷത്തിനു ശേഷം റിയാദില്‍ സംസ്‌കരിച്ചു

Published

|

Last Updated

റിയാദ് | റിയാദില്‍ മരിച്ച യുവാവിന്റെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയാറായില്ല. ഇതേ തുടര്‍ന്ന്, നീണ്ട ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മൃതദേഹം റിയാദില്‍ തന്നെ സംസ്‌കരിച്ചു. തമിഴ്‌നാട് പുതുക്കോട്ട മേലാപനൈയൂര്‍ സ്വദേശി അളഗുപളനി (49)യെയാണ് 2018 സെപ്തംബറില്‍ റിയാദ് അനസ്ബിന്‍ മാലിക് റോഡിലെ അല്‍യാസ്മിന്‍ സ്ട്രീറ്റിലെ നിര്‍മാണം നടന്നുകൊണ്ടിരുന്ന കലുങ്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തി രണ്ട് ദിവസത്തിന് ശേഷമായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം പോലീസ് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ തിരിച്ചറിഞ്ഞു. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലെ കുടുംബങ്ങളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അളഗുപളനി മരിച്ചിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതോടെ മൃതദേഹം ഒന്നര വര്‍ഷത്തോളം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. സഊദിയില്‍ വിദേശി മരിച്ചാല്‍ സാധാരണ നിലക്ക് രണ്ട് മാസമാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കുക.