Connect with us

Covid19

അതിഥി തൊഴിലാളികളെ ബസില്‍ നാട്ടിലേക്കയക്കുക പ്രായോഗികമല്ല; പ്രത്യേക ട്രെയിന്‍ തന്നെ വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളത്തില്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍, നോണ്‍ സ്റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേയോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 20,826 ക്യാമ്പുകളിലായി 3.60 ലക്ഷം അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് കഴിയുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്.

കൊവിഡ് രോഗ വ്യാപന സാധ്യത വളരെ കൂടുതലാണെന്നതിനാല്‍ ഇവരെ എല്ലാവരെയും ബസില്‍ അയക്കുക പ്രായോഗികമല്ല. ഇതു കണക്കിലെടുത്താണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നത്. ശാരീരിക അകലം പാലിക്കുന്നതിനും, ഭക്ഷണത്തിനും ട്രെയിനാണ് സൗകര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest