Kerala
വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം | വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഷ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഓഫീസുകളില്‍ എത്താതെ വൈദ്യുതി ബില്‍ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----