Connect with us

Covid19

വി മുരളീധരന്‍ പറയുന്നത് ശുദ്ധ വിവരക്കേട്; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോട്ടയവും ഇടുക്കിയും ഗ്രീന്‍ സോണായി പ്രഖ്യാപിച്ചതിനെതിരെ രംഗത്തെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ച് ജാഗ്രതക്കുറവ് കാട്ടിയതാണ് ഇരു ജില്ലകളിലും കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതെന്നായിരുന്നു മുരളീധരന്റെ ആരോപണം. ഒരു കേന്ദ്ര മന്ത്രിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശുദ്ധ വിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോണുകള്‍ തിരിക്കുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ സംസ്ഥാനത്ത് സംവിധാനമുണ്ടെന്നും അതിന്റെ ഭാഗമായി തന്നെയാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം മികച്ച മാതൃകയാണെന്ന് ലോകം പറയുന്നതായാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ രോഗ വ്യാപനം സര്‍ക്കാറിന്റെ കൈയിലിരിപ്പു കൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. ജാഗ്രതക്കുറവ് എവിടെയെത്തിച്ചെന്ന് കണ്ടില്ലേ. പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി.”- ഇതാണ് വി മുരളീധരന്‍ എഫ് ബി പോസ്റ്റില്‍ കുറിച്ചിരുന്നത്.

Latest