Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക് ഡൗണ്‍ പദ്ധതിയുമായി എ കെ പി സി ടി എ; അഭിനന്ദിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ കാരണം നിലച്ച മുഴുവന്‍ കോഴ്സുകളും ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുമെന്ന് എയ്ഡഡ് കോളജ് മേഖലയിലെ അധ്യാപക സംഘടനയായ എ കെ പി സി ടി എ അറിയിച്ചതായി മുഖ്യമന്ത്രി. കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ പാതിവഴിയില്‍ മുടങ്ങിപ്പോയ മുഴുവന്‍ കോഴ്സുകളുമാണ് ഓണ്‍ലൈനായി എത്തിക്കുക. ലേണ്‍ ഇന്‍ ലോക്ക് ഡൗണ്‍ എന്നായിരിക്കും പദ്ധതിയുടെ പേര്. ആയിരത്തിലധികം അധ്യാപകരാണ് പദ്ധതിയില്‍ ക്ലാസെടുക്കുക. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായം പറയാനും സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള അവസരം ഇതിലുണ്ടാകും. പദ്ധതി ആവിഷ്‌കരിച്ച എ കെ പി സി ടി എയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

വിദ്യാഭ്യാസ രംഗത്ത് പൊടുന്നനെയുള്ള ആഘാതമാണ് കൊവിഡ് 19 സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെങ്ങനെ മറികടക്കും എന്ന ആലോചന വിവിധ തലങ്ങളില്‍ സജീവമായി നടന്നുവരികയാണ്. ഇതിനിടെയാണ് എ കെ പി സി ടി എ പ്രായോഗികമായ നടപടിയുമായി മുന്നോട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest