Connect with us

Kerala

സാലറി കട്ടിനായി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും . ഇതിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പത്തിന്റെ 25 ശതമാനം വരെ മാറ്റിവെക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് എപ്പോള്‍ തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിന് ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Latest