Connect with us

Bahrain

മോഷണ ശ്രമത്തിനിടെ കൊലപാതകം : ബഹ്‌റൈനില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് വധശിക്ഷ

Published

|

Last Updated

മനാമ  |ബഹ്‌റൈനില്‍ മോഷണ ശ്രമത്തിനിടെ ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് ബഹ്‌റൈന്‍ സുപ്രീം ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.

മോഷണ ശ്രമത്തത്തിനിടെ പ്രതികള്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു.ഇഷ്ടികയും ചുറ്റികയും ഉപയോഗിച്ചായിരുന്നു പ്രതികള്‍ ആക്രമിച്ചത് . രാജ്യത്ത് മോഷണം , കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് നല്‍കുന്നത്

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും വിചാരണയില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് സുപ്രീം ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു