Connect with us

Covid19

തമിഴ്‌നാട്ടില്‍ 121 പേര്‍ക്ക്കൂടി കൊവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ ചെന്നൈയില്‍

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 121 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ 2058 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1101 പേര്‍ രോഗമുക്തരായി. 933 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 24 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത്.

ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍.575 പേര്‍. കോയമ്പത്തൂര്‍141, തിരുപ്പുര്‍112, ദിണ്ഡിഗല്‍80, മധുര79, ഈറോഡ്70, തിരുനല്‍വേലി65, നാമക്കല്‍59, ചെങ്കല്‍പ്പേട്ട്55, തിരുവള്ളൂര്‍54, തഞ്ചാവൂര്‍54, വില്ലുപുരം52, തിരുച്ചിറപ്പള്ളി51 എന്നിങ്ങനെയാണ്് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചിരിക്കുന്ന പ്രധാന ജില്ലകള്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പുര്‍, തേനി, തിരുനല്‍വേലി ജില്ലകളിലെല്ലാം വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

Latest