Connect with us

National

സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗീയതയില്ലെന്ന് ഉറപ്പാക്കണം; യോഗിയെ വിളിച്ച് ഉദ്ധവ്

Published

|

Last Updated

ലക്‌നോ | ബുലന്ദ്ശഹറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗീയതയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. നീചമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ യോഗി സര്‍ക്കാറിനൊപ്പം മഹാരാഷ്ട്രയുമുണ്ടാവുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

തിങ്കളാഴ്ചയാണ് അനൂപ്ശഹര്‍ മേഖലയിലെ പഗോണ ഗ്രാമത്തില്‍ ജഗന്‍ദാസ്(55), സേവാദാസ് (35) എന്നീ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത്. സന്യാസിമാരുടെ കൈവശമുണ്ടായിരുന്ന സംഗീതോപകരണമായ “ചിംത” കവര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് രണ്ടുപേര്‍ ചേര്‍ന്ന് കൊലപാതകം നിര്‍വഹിച്ചതെന്ന് പോലീസ് പറഞ്ഞു. ജഗ്ദീഷ് എന്ന രംഗിദാസ് (55), ഇയാളുടെ സുഹൃത്ത് ഷേര്‍ സിംഗ് (46) എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരില്‍ ജഗ്ദീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷേര്‍ സിംഗിനെ പോലീസ് തിരഞ്ഞുവരികയാണ്. മയക്കുമരുന്നിന്റെ ലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം.

സംഭവ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്തെ ക്ഷേത്ര പരിസരത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest