ജീവനക്കാരന് കൊവിഡ്; ഡല്‍ഹിയിലെ നീതി ആയോഗ് ഓഫീസ് അടച്ചു

Posted on: April 28, 2020 1:37 pm | Last updated: April 28, 2020 at 1:37 pm

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവന്‍ രണ്ടു ദിവസത്തേക്ക് അടച്ചു.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ്, നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.