Connect with us

Covid19

രാജ്യത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലുമില്ലാത്ത 16 ജില്ലകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 16 ജില്ലകള്‍. ബിഹാറിലെ ലഖിശരി, ഛത്തീസ്ഗഢിലെ ബിലാസ്പുര്‍, ദുര്‍ഗ്, രാജ്‌നന്ദ്ഗാവോന്‍, ഗോവയിലെ ദക്ഷിണ ഗോവ, കര്‍ണാടകയിലെ കുടക്, ചിത്രദുര്‍ഗ, ദേവ്‌നഗര്‍, മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ്, മിസോറമിലെ ഐസ്വോള്‍, മഹാരാഷ്്ട്രയിലെ ഗോന്‍ദിയ, പുതുച്ചേരിയിലെ മാഹി, രാജസ്ഥാനിലെ പ്രതാപ്ഗര്‍, തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം, ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍, മധ്യപ്രദേശിലെ ശിവ്പുരി എന്നിവയാണ് ഇവ. നേരത്തെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ് ഈ ജില്ലകള്‍. പട്ടികയിലുണ്ടായിരുന്ന യു പിയിലെ പിലിഭിത്ത്, പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് (എസ് ബി എസ്) നഗര്‍ എന്നിവയെ പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ ഒഴിവാക്കി.

ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,435 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 62 പേര്‍ മരിക്കുകയും 1543 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest