Connect with us

Covid19

കാസര്‍കോടിന് പിന്നാലെ കണ്ണൂരിലും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

Published

|

Last Updated

കണ്ണൂര്‍ |  കാസര്‍കോടിന് പിന്നാലെ കണ്ണൂരിലും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. രോഗികളെ നിരീക്ഷിക്കുന്നതിനായി പോലീസിന് നല്‍കിയ ഗൂഗിള്‍ മാപ്പ് വഴിയാണ് വിവരങ്ങള്‍ പുറത്തായത്. രോഗികളുടെമേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോര്‍ന്ന കാര്യം പുറത്തുവന്നത്. ഇത് സംബന്ധിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട്. അതിനിടെ ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തും.

കൊവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ഡി എം ഒ മൂന്ന് മേഖലകളിലേക്കാണ് കൈമാറുന്നത്. ജില്ലാ പോലീസ് മേധാവി, സ്‌പെഷ്യല്‍ ഡി വൈ എസ് പി, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂംഎന്നിവടങ്ങളിലേക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇവിടെ എവിടെ നിന്നെങ്കിലുമാകാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.

ബെംഗളൂരുവില്‍ നിന്നുള്ള ഐകോണ്ടല്‍ എന്ന കമ്പനി കാസര്‍കോടുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു സ്വകാര്യ കമ്പനിക്ക് കൊവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് ഗൗരവമേറിയതാണ്.