Covid19
നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; പ്രവാസികളെ തിരികെ എത്തിക്കല്‍ ലോക്ക്ഡൗണിന് ശേഷമെന്ന് കേന്ദ്രം

തിരുവനന്തപുരം | കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ംംം.ൃലഴശേെലൃിീൃസമൃീീെേ.ീൃഴ എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഗര്‍ഭിണികള്‍, കൊവിഡ് ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍ മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന. ഞായറാഴ്ച വൈകുന്നേരമാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങള്‍ ഗര്‍ഭിണികള്‍ കൊറോണയല്ലാത്ത രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനപട്ടികയിലുള്ളത്.
അതേ സമയം ലോക്ക്ഡൗണിന് ശേഷമെ പ്രവാസികളെ തിരികെ എത്തിക്കുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും വിമാന ടിക്കറ്റിന്റെ പണം സ്വന്തമായി മുടക്കണമെന്നും കേന്ദ്രം പറഞ്ഞു.