Connect with us

Covid19

കൊവിഡ്: അഞ്ച് പോലീസുകാരെ നിരീക്ഷണത്തിലാക്കി; ചൊക്ലി പോലീസ് സ്‌റ്റേഷന്‍ അടച്ചു

Published

|

Last Updated

കണ്ണൂര്‍  |പെരിങ്ങത്തൂര്‍ അരയാക്കൂലില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ടചൊക്ലി സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ നിരീക്ഷണത്തില്‍. ഇന്‍സ്‌പെക്ടര്‍സുനില്‍ കുമാര്‍, എസ് ഐ സുഭാഷ്, മൂന്ന് സിവില്‍ പൊലീസുകാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ദിവസം തോക്കോട്ട് വയല്‍ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. അണുവിമുക്തമാക്കിയ ശേഷമേഇനി സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാകൂ.