Covid19
കൊവിഡ്: കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബൂദബിയില്‍ മരിച്ചു

അബൂദബി | കൊവിഡ് ബാധിച്ച് കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബൂദബിയില്‍ മരിച്ചു. പുതിയങ്ങാടി ഹാജിറോഡ് തലക്കലെപള്ളി മഹലില്‍ താമസിക്കുന്ന പട്ടുവം സ്വദേശി മുഹമ്മദ് അബ്ദുല്ല (72 ) യാണ് മരിച്ചത്. മദീന സായിദ് ഷോപ്പിംഗ് സെന്ററിന് സമീപത്തെ കെട്ടിടത്തില്‍ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.
ഭാര്യ : കളത്തിലെ പുരയില്‍ കുഞ്ഞാമിന. മക്കള്‍ : മെഹബൂബ്, സുറൂര്‍, അബ്ദുല്ല, സക്കീന, സറീന, സജ്ന, ശമീന, മുബീന. സഹോദരങ്ങള്‍ : പരേതനായ ഇബ്‌റാഹിം, മുത്തലിബ്. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടായി അബുദാബിയില്‍ ജോലി ചെയ്തുവരികയാണ് മുഹമ്മദ് അബ്ദുല്ല.
---- facebook comment plugin here -----