Connect with us

Gulf

ഹൃദയാഘാതം; കൊല്ലം സ്വദേശി ജുബൈലില്‍ മരിച്ചു

Published

|

Last Updated

ദമാം | സഊദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കടമ്പനാട് പുത്തനമ്പലം ഐവര്‍കാല സ്വദേശി കുഴിവിള താന്നിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ ജിനു (36) വാണ് മരിച്ചത്. താമസ സ്ഥലത്ത് നിന്നും സാധനങ്ങള്‍ മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതയായ സൂസമ്മയാണ് മാതാവ്. ഭാര്യ : റിന്‍സി. മക്കള്‍: അക്‌സ, ആഷിഷ്, ആഷ്ലി. സഹോദരന്‍: അനു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest