ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ ധനസഹായം

Posted on: April 25, 2020 6:30 pm | Last updated: April 25, 2020 at 6:30 pm

തിരുവനന്തപുരം | ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ക്ഷേമ പദ്ധതിയുടെയും പരിധിയില്‍ വരാത്ത അവശത അനുഭവിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ഇവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ക്ഷേമനിധികളിലുള്ള തൊഴിലാളികള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.