Covid19
ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങള്‍ക്ക് പ്രശാന്തി പദ്ധതി

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റക്ക് കഴിയേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് കരുതലിന്റ കരങ്ങളുമായി സര്‍ക്കാര്‍. ഇവര്‍ക്കായി പോലീസിന്റെ സഹായത്തോടെ പ്രശാന്തി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഒറ്റപ്പെടല്‍, ജീവിതശൈലീ രോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക തുടങ്ങി വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----