ലോക്ക്ഡൗണ്‍ ഇളവുകള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മാത്രം- പട്ടിക കാണാം

Posted on: April 25, 2020 2:28 pm | Last updated: April 26, 2020 at 9:29 am

ന്യൂഡല്‍ഹി | ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഹോട്ട്‌സ്‌പോട്ടുകളും നിയന്ത്രിത മേഖലകളും ഒഴികെ രാജ്യത്തെ മറ്റിടങ്ങളിലാണ് ഇളവുകള്‍ ബാധകമാവുക. മെയ് മൂന്ന് വരെയാണ് രാജ്യത്ത് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യവസ്തുക്കളുടെ വില്‍പനയ്ക്കു മാത്രമാണ് അനുമതിയെന്ന് ഉത്തരവില്‍ എടുത്തുപറയുന്നു. ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുഖാവരണം, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമാണ്.

ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ ഇവയാണ്:

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയ്ക്കു പുറത്ത് അതാത് സംസ്ഥാനത്തെയോ കേന്ദ്ര ഭരണപ്രദേശത്തെയോ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍, ഇതില്‍ ഭവന സമുച്ചയങ്ങള്‍ക്കും വാണിജ്യ സമുച്ചയങ്ങള്‍ക്കും ഉള്ളിലുള്ള ഷോപ്പുകളും ഉള്‍പ്പെടും.

ഭവന മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന വ്യാപാരശാലകള്‍.

ഗ്രാമീണ മേഖലകളില്‍ റജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വിപണികളും. എന്നാല്‍ ഷോപ്പിങ് മാളുകളിലെ കടകള്‍ ഗ്രാമീണ മേഖലയിലും പ്രവര്‍ത്തിക്കരുത്.

നഗരങ്ങളില്‍ പ്രത്യേകം നിലകൊള്ളുന്ന കടകളും ഭവനമേഖലകളിലെ കടകളും. ചന്തകള്‍ ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ കടകള്‍ക്ക് നഗരങ്ങളില്‍ തുറക്കാന്‍ അനുമതിയില്ല.
സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം, എന്നാല്‍ വാണിജ്യസമുച്ചയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് അനുമതിയില്ല.
ഭവന സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടകള്‍ തുറക്കാം.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തു പ്രവര്‍ത്തിക്കുന്ന റജിട്രേഷനുള്ള ചന്തകളിലെ കടകള്‍ 50 % ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

നഗരമേഖലകളില്‍ ഭവന മേഖലകളിലോ, പ്രത്യേകം നിലകൊള്ളുന്നതോ ആയ കടകള്‍ മാത്രമേ അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെയുള്ളവയ്ക്കായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള വാണിജ്യ സമുച്ചയങ്ങള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി.

അടഞ്ഞു കിടക്കുന്നവ:

മാളുകള്‍, സിനിമാ ശാലകള്‍

മുംബൈയിലെ ബികെസി, ഡല്‍ഹിയിലെ ഖാന!് മാര്‍ക്കറ്റ്, നെഹ്‌റു പ്ലേസ് തുടങ്ങിയ ഇടങ്ങള്‍ പോലെ ഇടതിങ്ങി നിലകൊളളുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും.

മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും പുറത്തു പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍.

ഷോപ്പിങ് കോംപ്ലക്‌സുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ ഷോപ്പുകള്‍, മള്‍ട്ടി–ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍.

ജിംനേഷ്യങ്ങള്‍, കായിക സമുച്ചയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍.

മദ്യശാലകള്‍

മാളുകളിലെ ബ്യൂട്ടിക്കുകള്‍

ജ്വല്ലറികള്‍