Connect with us

Kerala

യൂട്യൂബ് നോക്കി ചാരായ നിര്‍മാണം; പത്തനംതിട്ടയില്‍ മാതാവും മകനും അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട|കുമ്പഴ വലഞ്ചുഴിയില്‍ അമ്മയേയും മകനെയും പോലീസ് ചാരായവുമായി പിടകൂടി. കുമ്പഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് പിടിയിലായത്. ഒന്നര ലിറ്റര്‍ ചാരായം ഇവരില്‍നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായനിര്‍മാണം മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest