Connect with us

Eduline

ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാമുമായി എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് “കരിയര്‍ വിന്‍ഡോ” ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാം പദ്ധതിയുമായി എസ് എസ് എഫ്. മലപ്പുറം (ഈസ്റ്റ്) ജില്ലാ ഹയര്‍സെക്കൻഡറി സമിതിയാണ് വിദ്യാര്‍ഥികള്‍ക്കായി ലൈവ് ക്ലാസൊരുക്കുന്നത്. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് എന്ന ജില്ലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പ്രോഗ്രാം.

ഏപ്രില്‍ 26ന് സയന്‍സ് വിദ്യാര്‍ഥികള്‍ക്കും 28ന് ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ക്കും 30ന് കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്കുമാണ് പ്രോഗ്രാം നിശ്ചയിച്ചിരിക്കുന്നത്.  കരിയര്‍ വിന്‍ഡോക്ക് പ്രശസ്ത ട്രൈനർമാരായ അബ്ദുസ്സമദ് യൂനിവേഴ്‌സിറ്റി, സി കെ എം റഫീഖ് നേതൃത്വം നല്‍കും.

പകൽ 10 മുതൽ 12 വരെയാണ് ക്ലാസുകൾ. ഓരോരുത്തര്‍ക്കും അവരവരുടെ വീടുകളില്‍ ഇരുന്നു തന്നെ ക്ലാസില്‍ പങ്കെടുക്കാം. എല്ലാവരും ഒരുമിച്ചു വരുമ്പോള്‍ ക്ലാസ്‌മുറി  പോലെ സംഘടിതമായിരിക്കും ഈ ഓണ്‍ലൈന്‍ പ്രോഗ്രാമും. പല കോണുകളില്‍ ഇരുന്ന് ഓരോരുത്തരും ചേരുന്നതോടെ അതൊരു കൂട്ടായ്മയാകും. അതുവഴി ഓണ്‍ലൈനിലൂടെ തന്നെ നിങ്ങള്‍ക്ക് ക്ലാസുകള്‍ കേള്‍ക്കാം, സംശയങ്ങള്‍ തീര്‍ക്കാം. ഓൺലൈൻ ക്ലാസ് ലിങ്ക്: https://bit.ly/2zvTYCV  കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  8086899964 എന്ന നമ്പറിൽ ബന്ധപ്പെടാം.

Latest