Connect with us

Gulf

പത്തനംതിട്ട സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published

|

Last Updated

റിയാദ് | റിയാദിലെ ബത്ഹയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) നെ ആണ് റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദ് ബത്ഹയില്‍ ഒറ്റക്കു താമസിച്ചുവരികയായിരുന്നു. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്ന ശേഷം മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം.

നാട്ടില്‍ നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായിരുന്നു.
വിവരമറിഞ്ഞ് പോലീസെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യിത്ത് ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സുനിത ജസീന്‍. മക്കള്‍: ജസീന്‍, റിയ ജസീന്‍.

Latest