Connect with us

Kerala

പ്രവാസികള്‍ക്ക് കൊറിയര്‍ വഴി മരുന്നെത്തിക്കാം; വിതരണം നടത്തുക ഡി എച്ച് എല്‍ കമ്പനി

Published

|

Last Updated

തിരുവനന്തപുരം | വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാനുള്ള കൊറിയര്‍ സംവിധാനം പുനരാരംഭിച്ചു. ഡി എച്ച് എല്‍ കൊറിയര്‍ കമ്പനിയാണ് മരുന്ന് വിതരണം ഏറ്റെടുത്തിട്ടുള്ളത്. ഇതിനുള്ള സന്നദ്ധത നോര്‍ക്ക റൂട്ട്സിനെ ഡി എച്ച് എല്‍ നേരത്തെ അറിയിച്ചിരുന്നു. പാക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനല്‍ ബില്ല്, മരുന്നിന്റെ കുറിപ്പടി, അയക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊച്ചിയിലെ തങ്ങളുടെ ഓഫീസില്‍ നല്‍കിയാല്‍ ബന്ധപ്പെട്ട മേല്‍വിലാസത്തില്‍ എത്തിക്കാമെന്നാണ് ഡി എച്ച് എല്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡോര്‍ ടു ഡോര്‍ സംവിധാനം വഴിയാണ് മരുന്ന് എത്തിക്കുക. റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ ഡി എച്ച് എല്‍ ഓഫീസുകള്‍ രണ്ടു ദിവസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9633131397.

Latest