Connect with us

National

രണ്ട് പേരുടെ ഫലം നെഗറ്റീവ്; ത്രിപുര കൊവിഡ് മുക്തമായതായി ബിപ്ലബ് കുമാര്‍ ദേബ്

Published

|

Last Updated

അഗര്‍ത്തല | കൊവിഡ് വൈറസ് ബാധിതരായ രണ്ട്രോഗികളുടെയും പരിശോധന ഫലംനെഗറ്റീവ് ആയതോടെ ത്രിപുര കൊവിഡ് മുക്ത സംസ്ഥാനമായി മാറി. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാമത്തെ കൊറോണ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവ് ആണ് ഫലം. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ് സംസ്ഥാനം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ബിപ്ലബ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്തു.

ആദ്യ കൊവിഡ് വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്. വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും.

അതേസമയം ത്രിപുരയില്‍ 111 പേരാണ് ആശുപത്രികളില്‍
നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 227 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

Latest