Connect with us

Covid19

കൊവിഡ് നല്‍കുന്നത് സ്വയംപര്യാപ്തതയുടെ പാഠംകൂടി: മോദി

Published

|

Last Updated

ന്യൂഡല്‍ഹി  |കൊവിഡ് രോഗവ്യാപനവും നിലവിലെ പ്രതിസന്ധിയും സ്വയംപര്യാപ്തതയുടെ പാഠം കൂടി നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവില്‍ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ സംവിധാനമുണ്ട്. ഇത് വഴി ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും പഞ്ചായത്തീരാജ് ദിനവുമായി ബന്ധപ്പെട്ട് സര്‍പഞ്ചുമാരുമായി സംസാരിക്കുമ്പോള്‍ മോദി പറഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോര്‍ട്ടലുമായ ഇ ഗ്രാം സ്വരാജ് ആപ്പും പോര്‍ട്ടലും മോദി ഉദ്ഘാടനം ചെയ്തു.

സ്വയം പര്യാപ്തതയുണ്ടാകണം എന്ന പാഠമാണ് കൊറോണവൈറസ് രോഗബാധ നല്‍കുന്നത്. എല്ലാ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം. ജില്ലകളും-്‌മോദി പറഞ്ഞു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാല്‍ ജനാധിപത്യം സുശക്തമാകും. ഇ ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകും. രേഖകള്‍ സൂക്ഷിക്കുന്നത് എളുപ്പമാകും. പദ്ധതികള്‍ പെട്ടെന്ന് നടപ്പാക്കാനാകും എന്ന് മോദി പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും ഡ്രോണ്‍ മാപ്പിംഗ് പൂര്‍ത്തിയാക്കും. ഭൂരേഖകള്‍ അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത് അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കും. ഭൂമി പണയം വച്ചുള്ള ലോണ്‍ ലഭ്യത എളുപ്പമാക്കുകയും ചെയ്യുമെന്ന് മോദി വ്യക്തമാക്കി

Latest