Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് നാല് മാസം പ്രായമുള്ള കുഞ്ഞ്

Published

|

Last Updated

കോഴിക്കോട് | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.

കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലുമോ കൊവിഡ് ബാധയില്ല.

ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ അപസ്മാര ബാധയുമുണ്ടായതോടെ 21 ാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.

കുഞ്ഞിന് ജന്മനാ വളര്‍ച്ചക്കുറവുണ്ടായിരുന്നതായും കോഴിക്കോട് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Latest