Connect with us

Kerala

പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ കൊറിയര്‍ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികള്‍ക്കുള്ള അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കാനായി കൊറിയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നുകള്‍ അയക്കാന്‍ ഒരുക്കമാണെന്ന് ഡി എച്ച് എല്‍ കൊറിയര്‍ കമ്പനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചിട്ടുണ്ട്.

മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിംഗ് ഉള്‍പ്പെടെ നിര്‍വഹിച്ച് ഡോര്‍ ടു ഡോര്‍ ഡെലിവറി നടത്തും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി എച്ച് എല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest