Connect with us

Covid19

സ്പ്രിന്‍ക്ലര്‍ കരാറില്‍ വിയോജിപ്പ് കൂടുതല്‍ വെളിപ്പെടുത്തി സി പി ഐ

Published

|

Last Updated

തിരുവനന്തപുരം |  സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ള വിയോജിപ്പ് കൂടുതല്‍ പ്രകടമാക്കി സി പി ഐ. നേരത്തെ ജനയുഗത്തിലെ വിമര്‍ശനത്തിനും മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനും പിന്നാലെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനും എതിര്‍പ്പ് പ്രകടമാക്കി. കരാറില്‍ അവ്യക്തതയുണ്ടെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്. ഇക്കാര്യം എ കെ ജി സെന്ററിലെത്തി കാനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.

വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ടാണ് കരാര്‍. മന്ത്രിസഭയയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ല എന്നീ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാനം അതൃപ്തി അറിയിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി പി ഐ വിയോജിപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യണമെന്നും അറിയിച്ചെന്നാണ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. എന്നാല്‍ കരാര്‍ സംബന്ധിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായിട്ടില്ല. അതിനിടെ ഐ ടി സെക്രട്ടറി സി പി ഐ ആസ്ഥാനത്തെത്തി കാനവമുായി കൂടികകാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്്.

 

 

Latest