Connect with us

Covid19

ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷം പരത്താന്‍ ശ്രമം: അര്‍ണബ് ഗോസാമിക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

റായ്പുര്‍ | ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ റപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചുമത്തി ഛത്തീസ്ഗഢ് പോലീസാണ് എഫ് ഐ ഈര്‍ രജിസ്റ്റര്‍ ചെയ്തത്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതിയില്‍ റായ്പുര്‍ സിവില്‍ ലൈന്‍സ് പോലീസാണ് കേസെടുത്തത്.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ചാണ് ക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസിനെയും സോണിയഗന്ധിയേയും അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അര്‍ണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമ പ്രവര്‍ത്തനമായി കണക്കാക്കാനാവില്ല. സമൂഹിക മാധ്യമങ്ങളില്‍ ആര്‍ എസ് എസ് പ്രര്‍ത്തകര്‍ നടത്തുന്ന അതേ വിദ്വേഷ പ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരപണങ്ങളുമാണ് അര്‍ണബും നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഐ ടി സെല്‍ ചൂണ്ടിക്കാട്ടി.

പാല്‍ഘറില്‍ രണ്ട് സന്ന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് വിദ്വേഷം ചൊരിഞ്ഞത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.