Connect with us

Covid19

അമേരിക്കയില്‍ കൊവിഡ് 47,676 പേരുടെ ജീവനെടുത്തു; ബ്രിട്ടനിലും മരണ സംഖ്യ ഉയരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ |  ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മനുഷ്യര്‍ക്ക് ദുരന്തം വിതച്ച് മുന്നേറുന്നു. ഇതിനകം 2637673 പേര്‍ രോഗത്തിന്റെ പിടിയിലായി. 1,83,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ ഇതിനകം 47,676 പേര്‍ മരണപ്പെട്ടു. എട്ടര ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ ഇന്നലെ മാത്രം 2,219 പേരാണ് വൈറസിന്റെ പിടിയിലായത്. അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിനും സാധ്യതയുണ്ടെന്ന് ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള ജോണ്‍ ഹോ്പ്കിന്‍സ് സര്‍വ്വകലാശാല പഠന റിപ്പോര്‍ട്ട് പറയുന്നു.

ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു. സ്‌പെയിന്‍ 208,389, ഇറ്റലി 187,327, ഫ്രാന്‍സ് 159,877, ജര്‍മനി 150,648, ബ്രിട്ടന്‍ 150,648 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ കണക്കുകള്‍.

 

 

Latest