Connect with us

Covid19

കണ്ണൂരിൽ അതീവ ജാഗ്രത; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

Published

|

Last Updated

കണ്ണൂര്‍ |  കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗണുമായി ബന്ധപ്പെട്ട്  ചുവപ്പ് മേഖലയായി പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ പോലീസ്. നോര്‍ത്ത് സോണ്‍ ഐ ജി അശോക് യാദവ് ഐ പി എസിന്‍റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ  ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

ജില്ലയില്‍ മൂന്ന് എസ് പി മാർക്ക് ചുമതല നല്കി. ജില്ലാ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര ജി എച്ച്. ഐ പി എസ് – കണ്ണൂർ, ശ്രീ നവനീത് ശർമ ഐ പി എസ്, തളിപറമ്പ സബ് ഡിവിഷൻ, ശ്രീ അരവിന്ദ് സുകുമാർ ഐ പി എസ്- ഇരിട്ടി സബ് ഡിവിഷൻ, തലശേരി സബ് ഡിവിഷൻ എന്നിങ്ങനെയാണ് ചുമതല. നിയന്ത്രണ തീരുമാനം ഇന്നലെ രാത്രി വന്നതുമുതല്‍ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. എല്ലാ റോഡുകളിലും പോലീസ് പിക്കറ്റ് ശക്തമാക്കി.

Latest