Connect with us

Covid19

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 48 കൊവിഡ് മരണം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി ഇന്ത്യയെ പിടിച്ച്കുലുക്കുന്നു. ഇതിനകം വൈറസ് ബാധിച്ചവരുടെ എണ്ണം 18601 ആയി. ഇന്നലെ മാത്രം 1336 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 590 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്. ചികിത്സയിലുള്ള 3252 പേര്‍ക്ക് രോഗമുക്തരായി.

മഹാരാഷാട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ രോഗം പടരുന്നത്. മാഹാരാഷ്ട്രയില്‍ ഇതിനം 4664 പേര്‍ രോഗബാധിതരായി. ഇന്നലെ 463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 232 പേര്‍ മരണപ്പെട്ട ഇവിടെ ഇന്നലെ മാത്രം ഒമ്പത് പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 2081 പേര്‍ക്ക് രോഗ സ്ഥിരീകരിച്ചപ്പോള്‍ 47 മരണമുണ്ടായി. എന്നാല്‍ രണ്ടായിരത്തിനടുത്ത് കേസ് റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ 71 പേര്‍ മരിച്ചു. ഇന്നലെ മാത്രം എട്ട് പേര്‍ മരിച്ചു. 1571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജസ്ഥാനില്‍ 25 മരണവും 1520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 17 മരണവും 1485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 74 മരണവുമുണ്ടായി.

18 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. അതേ സമയം പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്‌കേസുകളില് രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐ സി എംആര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍
എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

 

 

Latest