Connect with us

Covid19

യു എസില്‍ കൊവിഡ് മരണം 40,000 കവിഞ്ഞു; ന്യൂയോര്‍ക്കില്‍ മാത്രം 18,000

Published

|

Last Updated

ന്യൂയോര്‍ക്ക് | യു എസില്‍ കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം 40,000 കവിഞ്ഞു. മരണങ്ങളുടെ എണ്ണവും അതിവേഗത്തിലാണ് യു എസില്‍ ഉയരുന്നത്. ഫെബ്രുവരി 29ന് ആദ്യ കൊവിഡ് കേസ് കണ്ടെത്തിയതിനു ശേഷം ഏപ്രില്‍ ആറെത്തിയപ്പോഴേക്കും മരണം 10,000ത്തില്‍ എത്തി. 38 ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. എന്നാല്‍ ഇത് 20,000ത്തില്‍ എത്താന്‍ അഞ്ചു ദിവസങ്ങള്‍ കൂടി മാത്രമെ വേണ്ടിവന്നുള്ളൂ. മരണം 30,000ത്തില്‍ നിന്ന് 40,565ലേക്ക് എത്തിയത് വെറും നാലു ദിവസം കൊണ്ടും. മരണ നിരക്കില്‍ രണ്ടാമതുള്ള ഇറ്റലിയുടെതിനെക്കാള്‍ ഇരട്ടി മരണമാണ് യു എസില്‍ ഉണ്ടായിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ വ്യക്തമാക്കുന്നു. 23,660 ആണ് ഇറ്റലിയിലെ കൊവിഡ് ബാധിത മരണങ്ങളുടെ എണ്ണം.

കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും യു എസാണ് ലോകത്ത് ഏറ്റവും മുന്നില്‍. 7,64,265 ആണ് ഇവിടെ സ്ഥിരീകരിച്ച വൈറസ് ബാധിതരുടെ എണ്ണം. 13 ദിവസം മുമ്പുള്ളതിന്റെ ഇരട്ടിയാണിത്. സ്‌പെയിനി (2,002,10) ലെതിനെക്കാള്‍ മൂന്നര ഇരട്ടിയിലധികവും. 1,96000 ന്യൂയോര്‍ക്കിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ കവര്‍ന്നെടുത്തത്- 18,000.

Latest