Connect with us

Covid19

ജനങ്ങള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്തു; നടപടി സ്വീകരിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Published

|

Last Updated

വയനാട് | ലോക്ക് ഡൗണ്‍ ഇളവുകള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാന വ്യാപകമായി ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തുടര്‍ന്ന് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷമാകും നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞതായി ഒരു സ്വകാര്യ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest