Connect with us

National

മാസ്‌ക് ധരിച്ചില്ല; ഭിന്നശേഷിക്കാരനായ യുവാവിനെ പിതാവ് കൊലപ്പെടുത്തി

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡ് വൈറസ് വ്യാപനത്തിനിടെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഭിന്നശേഷിക്കാരനായ മകനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു. കൊല്‍ക്കത്ത ശ്യാംപുകൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സിര്‍ഷേന്ദ് മാലിക്കാണ്(45) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സിര്‍ഷേന്ദിന്റെ പിതാവ് ബാന്‍ഷിദര്‍ മാലിക്ക്(78) പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

മാസ്‌ക് ധരിക്കുന്നതിന്റെ പേരില്‍ സിര്‍ഷേന്ദും പിതാവ് ബാന്‍ഷിദറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ഒരു തുണി ഉപയോഗിച്ച് മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബാന്‍ഷിദര്‍ പോലീസിന് മൊഴി നല്‍കി. ഭിന്നശേഷിക്കാരനായ മകനും പിതാവും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ നിലനില്‍ക്കെയും മകന്‍ ഇടയ്ക്കിടെ വീടിന് പുറത്തുപോകാറുണ്ടായിരുന്നു. പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പിതാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും മകന്‍ അനുസരിച്ചിരുന്നില്ല. ശനിയാഴ്ചയും ഇതുസംബന്ധിച്ച് വഴക്കുണ്ടാവുകയും തര്‍ക്കത്തിനിടെ പിതാവ് മകനെ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് അറിയിച്ചു.

Latest