Connect with us

Covid19

സഊദിയില്‍ എല്ലാ നഗരങ്ങളിലും ഏകീകൃത പാസുകള്‍ നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഏകീകൃത പാസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച മൂന്ന് മുതലാണ് പാസ് നിലവില്‍ വരിക. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. സമ്പര്‍ക്കവും സഞ്ചാരവും നിയന്ത്രിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ പതിച്ച പ്രത്യേക പാസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

പാസുകളില്ലാതെ വാഹനം ഓടിച്ചാല്‍ 10,000 റിയാല്‍ പിഴയും വ്യാജ യാത്രാ പെര്‍മിറ്റുകള്‍ പിടികൂടിയാല്‍ ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 500,000 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest