Connect with us

Sports

തൊണ്ണൂറുകളിലെ ഒരു ഐ പി എൽ ലേലം! ഇവർ മിന്നും താരങ്ങൾ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ഒരു ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍). ഐ പി എല്‍ വന്നതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖച്ഛായ തന്നെ അടിമുടി മാറി. ഒരുപാട് യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലിടം നേടാന്‍ ഐ പി എല്ലിലൂടെ കഴിഞ്ഞു. 2008 ലാണ് ആദ്യ ഐ പി എല്‍ നടക്കുന്നത്. അവിടുന്ന് ഇതുവരെ 12 പതിപ്പുകള്‍ നടന്നു.

80 കളിലും 90 കളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളായ കപില്‍ ദേവ്, അജയ് ജഡേജ, മുഹമ്മദ് അസ്ഹറുദ്ദീന്‍, തുടങ്ങിയ താരങ്ങള്‍ ഐ പി എല്‍ കളിച്ചിരുന്നെങ്കിലെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ…? ഉദാഹരണത്തിന് കൃഷണമാചാരി ശ്രീകാന്തിന് ഹെല്‍മെറ്റ് ഇല്ലാതെ ഒരു പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗിനെ നേരിടാന്‍ കഴിയുമായിരുന്നോ? പത്തൊമ്പതാം ഓവറില്‍ കപില്‍ ദേവിന് ജസ്പ്രീത് ബുംറയെ നേരിടേണ്ടിവന്നാല്‍ ഇന്ത്യന്‍ ഇതിഹാസത്തിന് നേരെ എങ്ങനെ പന്തെറിയുമായിരുന്നു?

ഇവിടെ ഐ പി എല്‍ നഷ്ടമായ ചില മുന്‍ ഇന്ത്യന്‍ കളിക്കാരെ നമ്മുക്കൊന്ന് നോക്കാം. ഇവര്‍ ഇന്ന് സജീവമായിരുന്നെങ്കില്‍ ഷാറൂഖ് ഖാനും പ്രീതിസിന്റയും, അംബാനിയും അവരുടെ ടീമിലെത്തിക്കാന്‍ കൂടുതല്‍ പണം ചിലവാക്കിയിരുന്നേനെ.

1. കപില്‍ ദേവ്:

ഒരുപക്ഷേ എല്ലാ തലമുറകളിലുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളറും. നിര്‍ണായക സമയത്ത് ഡെത്ത് ഓവര്‍ സെപ്ഷ്യലിസ്റ്റിന്റെ റോളിലും ബാറ്റ്‌സ്മാനായും ടീമിന്റെ നെടുംതൂണ്‍ ആകും. “ഹരിയാന ചുഴലിക്കാറ്റിനെ ടീമിലെടുക്കാന്‍ എല്ലാ ടീമുകളും രംഗത്തിറങ്ങുമെന്ന് തീര്‍ച്ച.

2. കൃഷ്ണമാചാരി ശ്രീകാന്ത്:

ക്രിക്കറ്റില്‍ സജീവമായിരുന്ന സമയത്ത് ഒരു മുഴുവന്‍ സമയ ബാറ്റസ്മാനായിരുന്നു ശ്രീകാന്ത്. നിര്‍ണായക സമയത്ത് സ്‌കോര്‍ കണ്ടെത്താന്‍ മിടുക്കന്‍. ഹെല്‍മെറ്റ് ഇല്ലാതെ പാട്രിക് പാറ്റേഴ്സണെ ഹുക്ക് ചെയ്യാനും റണ്‍-എ-ബോള്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിന് കഴിയും. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അദ്ധേഹത്തെ എടുത്തേനെ കാരണം ശ്രീകാന്ത് ഒരു തമിഴ്‌നാട്് സ്വദേശിയാണ്.

3. വിനോദ് കാംബ്ലി:

ശരിക്കും പറഞ്ഞാല്‍ ഐ പി എല്ലിന്റെ ഒരു നഷടമാണ് കാംബ്ലി. ബാറ്റിംഗ് കഴിവ് കൊണ്ട് മാത്രമല്ല, ഐ പി എല്ലിന്റെ മൊത്തത്തിലുള്ള ശൈലിക്കും യോജിച്ച താരമാണ് കാംബ്ലി. ഡയമണ്ട് സ്റ്റഡുകള്‍, സ്വര്‍ണം പൂശിയ ബെല്‍റ്റുകള്‍ ഐ പി എല്ലിന്റെ ഐക്കണായി കാംബ്ലി മാറുമായിരുന്നു. 90 കളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പത്ത് മടങ്ങ് പ്രതിഭയുള്ള താരം. കുല്‍ദീപ് യാദവ്, യുശ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകുമായിരുന്നു.

4. മുഹമ്മദ് അസ്ഹറുദ്ദീന്‍:

10 നും 20 നുള്ള ഓവറിനിടയില്‍ ബൗളര്‍മാരുടെ പേടി സ്വപ്നമായിരിക്കും അസ്ഹറുദ്ദീന്‍. വിടവുകള്‍ നോക്കി എളുപ്പത്തില്‍ കളിക്കാനുള്ള കഴിവ് അസ്ഹറുദ്ദിന്റെ അത്ര ഒരാള്‍ക്കും വരില്ല. എല്ലാ കളികളിലും 25 റണ്‍സെങ്കിലും നേടാനുള്ള പ്രാഗത്ഭ്യം ഈ താരത്തിനുണ്ട്. ക്യാപ്റ്റന്‍സി മികവും ഈഡന്‍ ഗാര്‍ഡന്റെ പ്രിയങ്കരനുമായ അസ്ഹറുദ്ദീന്‍ ഒരു പക്ഷെ കെ കെ ആര്‍ ടീമിന്റെ ഭാഗമായിരുന്നേനെ.

5. അജയ് ജഡേജ:

ഇന്ത്യക്കായി ഇതുവരെ കളിച്ച ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍. തന്റെ മികച്ച വര്‍ഷങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ഗെയിമുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു മികച്ച ഫിനിഷര്‍. കൂടാതെ മെയ്‌വഴക്കമുള്ള മിടുക്കനായ ഒരു ഫീല്‍ഡര്‍. രണ്ട് ഓവറുകള്‍ കൊണ്ട് കളിയുടെ ഗതിമാറ്റാന്‍ കഴിവുള്ള താരം. ഉറപ്പായും ഡല്‍ഹിയുടെ ഒരു മികച്ച ഓപ്ഷനായിരിക്കും ജഡേജ.

---- facebook comment plugin here -----

Latest