Connect with us

Kerala

ഹോട്ട് സ്‌പോട്ട് ഇതര മേഖലകളില്‍ ഏപ്രില്‍ 20നു ശേഷം നിയന്ത്രിതാടിസ്ഥാനത്തില്‍ വാഹനമോടിക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിക്കുന്ന കാര്യത്തില്‍ ഏപ്രില്‍ 20നു ശേഷം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട് സ്പോട്ട് ഇതര മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കാം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ എന്ന ക്രമത്തിലാണ് അനുമതി നല്‍കുക. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടാകും.

20ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ഇളവുകള്‍ബാധകമല്ല.

Latest