Connect with us

Covid19

വിശപ്പടക്കാന്‍ ശ്മശാനത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഴപ്പഴം ശേഖരിച്ച് ഡല്‍ഹിയിലെ അതിഥി തൊഴിലാളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ വലയുന്ന ഡല്‍ഹിയിലെ അതിഥി തൊഴിലാളികളുടെ ദയനീയ ദൃശ്യം പുറത്ത്. മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ ശേഷം ശ്മശാനപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട വാഴപ്പഴങ്ങള്‍ വിശപ്പടക്കന്‍ അതിഥിതൊഴിലാളികള്‍ ശേഖരിക്കുന്നതാണ് ദൃശ്യം.
തലസ്ഥാനത്തെ പ്രധാന ശ്മശാന സ്ഥലങ്ങളിലൊന്നായ നിഗംബോഡ് ഘട്ടിനടുത്താണ് മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ വാഴപ്പഴം ശേഖരിക്കാന്‍ അതിഥിതൊഴിലാളികള്‍ എത്തിയത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇത്തരം ദയനീയ അവസ്ഥയില്‍ വിശപ്പടക്കാന്‍ എത്തിയത്. ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല, ഇത് പെറുക്കിയെടുക്കുന്നതാണ് ഭേദമെന്ന് തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു.

ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ നിരവധി അതിഥി തൊഴിലാളികളാണ് ഭക്ഷണവും താമസ സ്ഥവും ഇല്ലാതെ ബുദ്ധിമുട്ടുന്നത്. വാര്‍ത്ത പുറത്തുവരുന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ ഇവരെ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest