Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴുപേര്‍ക്ക് രോഗം ഭേദമായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇന്ന് ഏഴ് പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി. കാസര്‍കോട് നാല്, കോഴിക്കോട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് ഫലം നെഗറ്റീവായവരുടെ കണക്ക്.

ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 167 പേര്‍ ചികിത്സയിലാണ്. 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96642 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16475 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 16002 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി. രോഗം സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. എട്ടുപേര്‍ വിദേശികളാണ്.

സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ആലപ്പുഴ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശൂര്‍ 13, വയനാട് 3 എന്നിങ്ങനെയാണ് ആകെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്. 218 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി.

Latest