Connect with us

Covid19

വിവാദ സ്പ്രിംഗ്‌ളർ കരാറിന്റെ മുഴുവന്‍ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടു

Published

|

Last Updated

തിരുവനന്തപുരം | വിവാദ സ്പ്രിംഗ്‌ളർ കരാറുമായി പ്രതിപക്ഷം ഉന്നയിച്ച മുഴുവന്‍ ആരോപണ്ങ്ങള്‍ക്കും മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്പ്രിംഗ്‌ളർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ മുഴുവന്‍ രേകളും പുറത്തുവിട്ടാണ് സര്‍ക്കാറിന്റെ മറുപടി. ഒപ്പം ഐ ടി സെക്രട്ടറിക്ക് സ്പ്രിംഗ്‌ളർ അധികൃതര്‍ അയച്ച കത്തുകളും സര്‍ക്കാര്‍ പുറത്തുവിട്ടു.

ഈ മാസം രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. സെപ്തംബര്‍ 24 വരെയാണ് കരാര്‍ കാലാവധി. ഏപ്രില്‍ 12 നാണ് സ്പ്രിംഗ്‌ളര്‍ വിശദീകരണ കത്ത് നല്‍കിയത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കരാറില്‍ സ്പ്രിംഗഌ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെയായിരിക്കുമെന്നും സ്പ്രിംഗ്‌ളർ വ്യക്തമാക്കുന്നു.

നേരത്തെ സ്പ്രിംഗ്‌ളർ കരാറില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതിരുന്നതും ചോദ്യങ്ങളുയര്‍ത്തി. ഇതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്ന് വൈകിട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നാണ് വിവരം.

 

Latest