Connect with us

Kerala

മുൻ കെ പി സി സി ജനറൽ സെക്രട്ടറി യു കെ ഭാസി അന്തരിച്ചു

Published

|

Last Updated

മലപ്പുറം |  ജില്ലയിലെ മുതിർന്ന കോൺഗ്രസും മുൻ കെ പി സി സി ജനറൽ സെക്രട്ടറിയുമായ  യു കെ ഭാസി (75) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ.

രണ്ട് പതിറ്റാണ്ട് ഡി സി സി പ്രസിഡൻ്റായിരുന്നു അദ്ദേഹം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ്,  പാലക്കാട് ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1981 മുതൽ 2001 വരെയാണ് അദ്ദേഹം ജില്ലാ കോൺഗ്രസിൻ്റെ സാരഥിയായി പ്രവർത്തിച്ചത്. 2001 മുതൽ 2013 വരെ കെ പി സി സി ജനറൽ സെക്രട്ടറിയുമായി. താനൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ശശി പ്രഭ. മറ്റു മക്കൾ: ധന്യ, ഭവ്യ.

Latest