Connect with us

Covid19

ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ നിര്‍ദേശം ഇന്ന് കേന്ദ്രം പുറത്തിറക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം| ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച പുതിയ മാര്‍ഗദനിര്‍ദേശങ്ങള്‍ ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മാര്‍ച്ച് 24നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ദ്ദരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുണ്ട്. . ലോക്ക്ഡൗണ്‍ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകള്‍ ഭാഗികമായി തുറക്കും എന്നാണ് സൂചന. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്കും അവസരം നല്‍കിയേക്കും.

ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ അനുവദിക്കില്ലെങ്കിലും രോഗനിയന്ത്രിത മേഖലകളില്‍ നിയന്ത്രിത ബസ് സര്‍വ്വീസിന് അനുമതി നല്‍കിയേക്കും .കേന്ദ്രമന്ത്രിമാരുടെയും, ജോയിന്റ് സെക്രട്ടറിമാരുടെയും ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും.

അതേസമയം ലോക്ഡൗണിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്ച അറിയാം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭയോഗം വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ജാഗ്രത തുടര്‍ന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യതയുണ്ട്. കര്‍ശന ഉപാധികളോടെ ചില ഇളവുകളുമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി.

മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാണ് വിദഗ്ധ സമിതി ശിപാര്‍ശ. നിലവില്‍ തീവ്രബാധിത ജില്ലകളായി (ഹോട്ട്‌സ്‌പോട്ട്) പ്രഖ്യാപിച്ചിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.