Connect with us

Saudi Arabia

സഊദിയില്‍ കര്‍ഫ്യു ഇളവ്; ഏകീകൃത പാസുകള്‍ തിങ്കളാഴ്ച്ച മുതല്‍

Published

|

Last Updated

ദമാം | കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ കര്‍ഫ്യു നിലവില്‍ വന്നതോടെ ,കര്‍ഫ്യു സമയങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ള സ്ഥാപങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ പാസുകള്‍ തിങ്കളാഴ്ചമുതല്‍ നല്‍കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആദ്യഘട്ടത്തില്‍ റിയാദിലാണ്പുതിയ പാസ്സുകള്‍ നല്‍കി തുടങ്ങുക. ഇതോടെ നിലവിലുള്ള യാത്രാ പാസ്സുകള്‍ അസാധുവാകും. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി റോഡുകളില്‍ കൂടുതല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതാത് വകുപ്പ് മേധാവികളും , ആഭ്യന്തര മന്ത്രാലായത്തിലെ സമിതികളും ഒപ്പ് വെക്കണം . ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പാസ്സ് ആവശ്യമില്ല. പകരം ബസ് ഡ്രൈവര്‍ക്ക് മാത്രമാണ് പാസ്സ് അനുവദിക്കുക . ബസ്സിന്റെ പകുതി യാത്രക്കാരെ മാത്രമേ കൊണ്ടുപോവാന്‍ അനുവദിക്കുക . ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മുഴുവന്‍ സുരക്ഷ മുന്‍കരുതലുകളും നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിയമ ലംഘനം നടത്തിയാല്‍ പിഴയും ,ജയില്‍ ശിക്ഷയും നേരിടേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

---- facebook comment plugin here -----

Latest